ഓപ്പറേഷൻ തൂഫാൻ 2.0 ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

September 29, 2026

അന്തീനാട്: സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ 2.0' പദ്ധതിയുടെ ഭാഗമായി ളാലം ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ജോസ് പ്ലാക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പ്രസിഡൻിന്‍റെ നേതൃത്വത്തിൽ തൂഫാൻ പതാക ഉയർത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രതിഞ്ജ ചൊല്ലി കൊടുത്തു. സർക്കാരിന്‍റെ ലഹരി വിരുദ്ധ പരിപാടികളെക്കുറിച്ച് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പാല യശസ്  കെ. വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷൈലജ രവീന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസ് അടമത്തറ, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അലൻ കക്കാട്ടിൽ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിൻസി അഭിലാഷ്,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷൈജമ്മ മാത്യു, ശ്രീ. ജോസ് പ്ലാശനാൽ, ശ്രീമതി സിസ്സി ജെയിംസ്, ശ്രീമതി അൽഫോൻസ ജോസ്, ശ്രീമതി അമ്പിളി ജി ശ്രീമതി ആൻസമ്മ അഗസ്റ്റ്യൻ, ശ്രീ മാത്തുക്കുട്ടി മാത്യു, ശ്രീമതി അനസ്യ രാമൻ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ സുഭാഷ് കെ.സി എന്നിവർ സന്നിഹിതരായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

OPERATION TOOFAN